Monday, 5 July 2010
അനുതാപം
ഒരുപാടു കറകൾ നിറഞ്ഞൊരാത്മാവിൽ
അനുതാപക്കണ്ണീരുമായ്
കുരിശിന്റെ വഴിയിൽ എന്‍ ദൈവമെ ഞാ-
നവിടുത്തെ കാത്തുനില്ക്കുന്നു!
എരിയുമെന്‍ ഹൃദയത്തിന്നുറവുകൾ കണ്ണീര്‍-
തിരകളായലയടിക്കുന്നു!
ഒരു കൊടുങ്കാറ്റായെന്നാത്മാവിൽ നിന്നൊരു
ചുടുനെടുവീര്‍പ്പുയരുന്നു!
എന്‍ പാപമുള്‍മുനത്തുമ്പുകൾ നിന്‍ തിരു-
ഹൃദയം തകര്‍ത്തുവെന്നാലും
എന്‍ തിരസ്കാരത്തിന്‍ നൊമ്പരത്താൽ നീ
ഉരുകിപ്പിടഞ്ഞുവെന്നാലും
അവസാനമില്ലാത്ത സ്നേഹമെ നീയെനി-
ക്കലിവാര്‍ന്നു മാപ്പേകണേ...
അലിവിന്റെ സാഗരമലയടിക്കും തിരു
മിഴികളാലെന്നെ നീ നോക്കേണമേ...
Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image courtsey: http://www.flickr.com/photos/meatlessrawsugar/312127476
Subscribe to:
Post Comments (Atom)
കൃസ്തു ഒരു നല്ല മാനവന്‍
ReplyDelete:-)
വേദന നിറഞ്ഞ ഈ പരിവേദനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ആര്‍ക്കാവും? മനോഹരമായ കവിത. പാതി മറച്ച ആ മുഖവും നീരണിഞ്ഞ മിഴികളും പറയുന്നതൊരായിരം വാക്കുകള്‍ക്കുമപ്പുറത്താണ്. ചിത്രം തെരെഞ്ഞെടുത്തതില്‍ കാണിച്ച സൂക്ഷ്മതയും അഭിനന്ദനാര്‍ഹം.
ReplyDelete