Saturday, 16 January 2010

ദേവാര്‍ച്ചന

നിറമിഴിപ്പൂക്കളാൽ പുഷ്പാർച്ചന എൻ-
ഹൃദയശ്രീകോവിലിൽ ദേവാര്‍ച്ചന
ജഗദീശ്വരാ മമ ഹൃദയേശ്വരാ നിന-
ക്കതാരിൽ നിറദീപ ലക്ഷാര്‍ച്ചന

പനിമതി വിടരുന്ന ഗഗനത്തിലും
മലരിതൾ വിരിയുന്ന ഭുവനത്തിലും
കുളിരല തഴുകുന്നഹൃദയത്തിലും
ഒരുപോൽ വിളങ്ങുന്ന മണിദീപമെ

തമസിന്റെ കൈകളിലുഴന്നുവല്ലൊ ഞാ-
നഴലിന്റെ മുൾക്കാട്ടിലലഞ്ഞുവല്ലോ
അരികത്തു വന്നെന്നെ വിളിച്ചുവല്ലോ നീ
വെളിച്ചത്തിലേക്കെന്നെ നയിച്ചുവല്ലോ

നിറമിഴിപ്പൂക്കളാൽ പുഷ്പാർച്ചന എൻ-
ഹൃദയശ്രീകോവിലിൽ ദേവാര്‍ച്ചന
ജഗദീശ്വരാ മമ ഹൃദയേശ്വരാ നിന-
ക്കതാരിൽ നിറദീപ ലക്ഷാര്‍ച്ചന!


Copyright © 2010 - rosebastin3.blogspot.com. All rights reserved

No comments:

Post a Comment