Monday, 1 March 2010
ദിവ്യരാഗം
സ്നേഹാര്‍ദ്രചിത്തനാം യേശു
സ്നേഹിച്ചിടുന്നു ഞാൻ നിന്നെ
ദാഹാര്‍ദ്രമെന്‍ചിത്തമെന്നും, നിന്നെ
തേടുന്നിതാവേശമോടെ
തിരശ്ശീലയ്ക്കപ്പുറം നിന്നു, എന്നെ
മധുരമായ് നീ വിളിയ്ക്കുമ്പോൾ
എന്നന്തരാത്മാവിൽ വന്നു-
നിറയുന്നു ദിവ്യപ്രകാശം
തേടുന്നു നിന്നെ ഞാൻ ദേവാ, ചുറ്റും
തിരയുന്നു നിൻ തിരുരൂപം
ചിറകിട്ടടിക്കുന്നു മോഹം, നിൻ
ദര്‍ശനം തേടുന്നു ഹൃദയം!
സ്വര്‍ഗ്ഗീയമാകും വികാരം, സര്‍വ്വം
വിസ്മരിപ്പിയ്ക്കുമീ ദാഹം
ഈ മണ്ണിലില്ലാത്ത സ്നേഹം, വിണ്ണിൻ
വരദാനമീദിവ്യരാഗം!
Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image courtesy: http://theconversionofengland.blogspot.com/2009/05/smiling-jesus.html
Subscribe to:
Post Comments (Atom)
No comments:
Post a Comment