Saturday 13 March, 2010

നല്ല ഇടയൻ



വഴിതെറ്റി മേയും തൻ
കുഞ്ഞാടുകളെ
തേടുന്നു പ്രിയമുള്ളൊരിടയൻ
തൻ ജീവനെക്കാൾ
തന്നജഗണത്തെ
സ്നേഹിച്ചവൻ ദൈവതനയൻ

ഇരുളിന്റെ വഴികളി-
ലിടറിവീണെവിടെയൊ
പ്രിയരവര്‍ കേഴുന്ന നേരം
മരണത്തിൻ കെണിയിൽ
പതിച്ചവരാലംബ-
രഹിതരായ് പിടയുന്ന നേരം

സ്വര്‍ഗ്ഗം വിട്ടവൻ
ഇറങ്ങിവന്നു സ്വന്ത-
ഭവനം വെടിഞ്ഞവനലഞ്ഞിടുന്നു
കാടും മേടും തിരഞ്ഞിടുന്നു
ഇരുൾപ്പാതയിൽ
ദീപം തെളിച്ചിടുന്നു

മുള്‍മുനത്തുമ്പാൽ
മുറിവേറ്റു പാദങ്ങൾ
ചുടുനിണമണിയുമ്പൊഴും
മുറിവേറ്റു പിടയും
കുഞ്ഞാടിനെ തന്റെ
മാറോടു ചേര്‍ക്കുന്നു നല്ലിടയൻ





Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image Courtesy: http://tudor.vc/TheGoodShepherd.jpg | http://www.oneyearbibleimages.com/jesussheep.jpg

No comments:

Post a Comment